കോയമ്പത്തൂർ: രാജ്യത്തുടനീളമുള്ള 76,000 ആളുകളിൽനിന്ന് നേത്രദാനം സ്വീകരിക്കുക എന്നതാണ് ലക്ഷ്യമെന്നു കോയമ്പത്തൂരിലെ ജികെഎൻഎം ആശുപത്രിയുടെ നഴ്സിംഗ് കോളജിന്റെ ഉദ്ഘാടന ചടങ്ങിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. നേത്രരോഗവിദഗ്ധരേയും സാങ്കേതിക വിദഗ്ധരേയും പരിശീലിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനും സർക്കാർ സാമ്പത്തിക സഹായം നൽകുന്നുണ്ട്. 2047 നകം ഇന്ത്യ വികസിതരാഷ്ട്രമായി മാറുമെന്നും ആരോഗ്യമേഖലയിൽ മികച്ച വിജയം കൈവരിക്കുമെന്നും പറഞ്ഞു.
തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കുപ്പുസാമി നായിഡു ഫൗണ്ടേഷൻ ചെയർമാൻ ആർ. ഗോപിനാഥ്, വൈസ് പ്രസിഡന്റ് സഞ്ജയ് ജയവർധനവേലു, ജികെഎൻഎം ആശുപത്രി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. രഘുപതി വേലുസാമി തുടങ്ങിയവർ പ്രസംഗിച്ചു.